Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rubber Sheet

റബര്‍ വിലയില്‍ ഉണര്‍വ്: വിദേശത്തും വില മെച്ചം

കോ​ട്ട​യം: വി​ദേ​ശ​വി​ല കൂ​ടു​ന്ന​ തോ​തി​ല്‍ റ​ബ​ര്‍ അ​ഭ്യ​ന്ത​ര വി​ല​യി​ലും ഉ​ണ​ര്‍വ്. ആ​ര്‍എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് 213, ആ​ര്‍എ​സ്എ​സ് അ​ഞ്ചി​ന് 209 രൂ​പ നി​ര​ക്കാ​ണ് ഇ​ന്ന​ലെ റ​ബ​ര്‍ ബോ​ര്‍ഡ് വി​ല.

റ​ബ​റി​ന് ആ​വ​ശ്യ​ക്കാ​രേ​റി​യ​തോ​ടെ ഇ​ന്ന​ലെ 215 രൂ​പ​യ്ക്ക് വ​രെ ഡീ​ല​ര്‍മാ​ര്‍ ഷീ​റ്റ് വാ​ങ്ങി. വി​ദേ​ശ​വി​ല ഇ​ന്ന​ലെ കി​ലോ​യ്ക്ക് മൂ​ന്നു രൂ​പ വ​ര്‍ധി​ച്ച് 216 രൂ​പ​യി​ലെ​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല ക​യ​റു​മെ​ന്നാ​ണ് വി​പ​ണി സൂ​ച​ന.

2011 ഏ​പ്രി​ല്‍ അ​ഞ്ചി​ന് കി​ലോ​യ്ക്ക് ല​ഭി​ച്ച 243 രൂ​പ​യും 2024 ഓ​ഗ​സ്റ്റ് 10ന് ​ല​ഭി​ച്ച 247 രൂ​പ​യു​മാ​ണ് ഇ​തു​വ​രെ റ​ബ​റി​നു​ണ്ടാ​യ അ​ഭ്യ​ന്ത​ര റി​ക്കാ​ര്‍ഡ് വി​ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ബ​ര്‍ വി​ല കി​ലോ​യ്ക്ക് 230 രൂ​പ ക​ട​ന്നേ​ക്കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍.

ട​യ​ര്‍ ക​മ്പ​നി​ക​ള്‍ വ​ലി​യ തോ​തി​ല്‍ ഷീ​റ്റ് സം​ഭ​രി​ക്കു​ന്നു​ണ്ട്. വേ​ന​ല്‍ മാ​സ​ങ്ങ​ളി​ലും മ​ഴ​ക്കാ​ല​ത്തും ഉ​ണ്ടാ​കാ​വു​ന്ന ക്ഷാ​മം മു​ന്നി​ല്‍ ക​ണ്ടാ​ണ് ക​മ്പ​നി​ക​ള്‍ പ​ര​മാ​വ​ധി ഷീ​റ്റ് സം​ഭ​രി​ക്കു​ന്ന​ത്. ലാ​റ്റ​ക്‌​സ് വി​ല ഇ​രു​ന്നൂ​റു രൂ​പ​യി​ലേ​ക്കും ഒ​ട്ടു​പാ​ല്‍ വി​ല 145 രൂ​പ​യി​ലേ​ക്കും ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.

Latest News

Up